തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് പോക്സോ കേസിൽ ഇരയായ 16കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവു എന്നുമാണ് പൊലീസ് പറയുന്നത്. ഒരു വർഷം മുമ്പ് 22 കാരനായ അയൽവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ കേസിലെ പ്രതിയെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക