റോഡരുകില്‍ മറിഞ്ഞ വാഹനത്തില്‍നിന്നും പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ച വാന്‍ കര്‍ണാടകയില്‍നിന്നും മോഷ്ടിച്ചതാണെന്ന് മനസ്സിലായി.
കാസര്‍കോട് വിദ്യാനഗറിലാണ് മറിഞ്ഞ പാല്‍വണ്ടിയില്‍നിന്ന് പെട്രോള്‍ ഊറ്റാന്‍ ശ്രമമുണ്ടായത്. ക്രിക്കറ്റ് കളി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഒരുസംഘം യുവാക്കള്‍ മോഷണശ്രമം കയ്യോടെ പിടികൂടി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അബ്ദുല്ല ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചത് മോഷ്ടിച്ച വാനിലാണെന്ന് മനസ്സിലായത്. ചട്ടഞ്ചാൽ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക