സംവിധായകൻ സാജിദ് ഖാനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി അന്തരിച്ച ജിയ ഖാന്റെ സഹോദരി കരീഷ്മ. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തല്‍.
ഹൗസ്ഫുൾ സിനിമയുടെ റിഹേഴ്സലിനിടയില്‍ ജിയയോട് മേല്‍വസ്ത്രം അഴിച്ചുമാറ്റാൻ സംവിധായകൻ ആവശ്യപ്പെട്ടുവെന്നും അത് അവരെ ഒരുപാട് വേദനിപ്പിച്ചുവെന്നും കരിഷ്മ പറയുന്നു.
‘ജിയ തിരക്കഥ വായിച്ചു കൊണ്ടിരിക്കവേ സാജിദ് ഖാന് അവളോട് അര്‍ദ്ധനഗ്നയായി നില്ക്കാന് ആവശ്യപ്പെട്ടു. അവള് അന്ന് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് കയറി വന്നത്.
സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ ഇതു പോലെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്നും ജിയ കരഞ്ഞുകൊണ്ട് പറഞ്ഞു. സിനിമയുടെ കരാറില്‍ നിന്ന് പിന്മാറിയാല് സാജിദ് ഖാന് കേസ് കൊടുക്കുമെന്ന് ജിയ ഭയപ്പെട്ടു. കരിഷ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക