എട്ട് വര്‍ഷത്തിനു ശേഷം ജയസൂര്യയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി ഹിമ ഡേവിസ്. മുംബൈ പൊലീസ് എന്ന ചിത്രത്തില്‍ പുതുമുഖമായെത്തിയ ഹിമ ആയിരുന്നു ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ നായിക. ഒടുവില്‍ ആര്യന് ജോണ്‍ വീണ്ടും റെബേക്കയെ കണ്ടുമുട്ടി എന്ന ക്യാപ്ഷനോടെയാണ് ജയസൂര്യക്ക് ഒപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പൊലീസ്, പൊലീസ് ഉദ്യോഗസ്ഥരായ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് പറഞ്ഞത്. അസിസ്റ്റന്റ് കമ്മീഷണര്‍ ആന്റണി മോസസ് എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയപ്പോള്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്യന് ജോണ്‍ ജേക്കബ് ആയാണ് ജയസൂര്യ അഭിനയിച്ചിരുന്നത്.
ജയസൂര്യയുടെ ഭാര്യ റബേക്ക ആയാണ് ചിത്രത്തില്‍ ഹിമ അഭിനയിച്ചത്. ആദ്യ സിനിമയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഹിമ പിന്നീട് സിനിമയില്‍ സജീവമായിരുന്നില്ല. റോഷന് ആന്‍ഡ്രൂസിന്റെ കുടുംബസുഹൃത്താണ് ഹിമ.
പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഹിമ സിനിമയില്‍ അഭിനയിക്കാനുള്ള മോഹം റോഷന് ആന്‍ഡ്രൂസിനെ അറിയിച്ചതോടെയാണ് സിനിമയിലേക്ക് എത്തിയത്. വിവാഹത്തോടെ വിയന്നയില്‍ താമസിക്കുകയാണ് ഹിമ. തോമസുകുട്ടി ഫ്രാന്‍സിസ് ആണ് ഹിമയുടെ ഭര്‍ത്താവ്. വിയന്നയില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കുന്നുണ്ട് താരം.
https://www.instagram.com/p/CJ_eaphpnlc/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക