കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2800167.
പ്രതികരിക്കാൻ ഇവിടെ എഴുതുക