പാലാ സീറ്റില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന് പറഞ്ഞു. കുട്ടനാട്ടില്‍ മത്സരിക്കാനില്ലെന്നും 27 ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും മാണി സി. കാപ്പന് കോട്ടയത്ത് പറഞ്ഞു.
”ഞാന്‍ മത്സരിച്ച് ജയിച്ച സീറ്റ് തരമോ എന്ന് ചോദിക്കേണ്ട കാര്യമില്ല. എന്റെ സീറ്റാണത്. ഞാന്‍ തന്നെ മത്സരിക്കും. മൂന്നുതവണ മത്സരിച്ച് നാലാമത്തെ തവണയാണ് വിജയിച്ചത്. അങ്ങനെ പിടിച്ചെടുത്ത സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കേണ്ട ഗതികേട് എന്‍സിപിക്ക് ഇല്ല” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക