കോവാക്സിനും കേരളത്തിലേക്ക് വിതരണത്തിനെത്തിക്കുന്നു. കേരളത്തിലേക്ക് എത്തിക്കുന്നത് 37000 ഡോസ് കോവാക്സിനാണ്. അതേസമയം സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിലപാട്, പരീക്ഷണം പൂര്‍ത്തിയാകാത്തത് കൊണ്ട് വാക്സിന് കുത്തിവെയ്ക്കേണ്ടതില്ലെന്നാണ്. കോവീഷീല്‍ഡ് വാക്സിനാണ് സംസ്ഥാനത്ത് കുത്തിവെച്ച് വരുന്നത്. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള കോവാക്സിനും ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്.
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജി വെച്ചു
കൂടാതെ വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിൻ തിരുവനന്തപുരം മേഖല വാക്സിൻ സെന്ററില്‍ സൂക്ഷിക്കും. ഈ വാക്സിനും സൂക്ഷിക്കേണ്ടത് 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ്. എന്നാൽ ആരോഗ്യ വകുപ്പിന്റെ തീരുമാനം 37000 ഡോസ് വാക്സിന് എത്തുമെങ്കിലും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്തത് കൊണ്ട് കോവാക്സീൻ ഇപ്പോൾ സംസ്ഥാനത്ത് ഉപയോഗിക്കേണ്ടതില്ലെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക