2010-ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാള ചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്.ഇപ്പോള്‍ നടനും നിര്‍മാതാവുമൊക്കെ ആയി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരംഎങ്കിലും അജുവിന് ഫുള്‍ സപ്പോര്‍ട്ടായി ഭാര്യ ടീന(ആഗസ്റ്റിന) കൂടെ തന്നെയുണ്ടെന്നുള്ള കാര്യം ആരാധകര്‍ക്ക് അറിയാം.
നാല് മക്കളാണ് താരത്തിന് ഉള്ളത് അതും ഇരട്ട കുട്ടികള്‍. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവാനും ജനിച്ചു. ഇവര്‍ക്ക് മൂന്ന് വയസ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്.ഇപ്പോള്‍ അജു വര്‍ഗീസ് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുകയാണ്. ജീവിതം ഒരു ഏണി പോലെയാണെന്നും ഓരോ ചുവടുകളായി പതിയെ കഷ്ടപ്പെട്ടു കയറി ഉയരത്തിലെത്തുകയാണ് ചെയ്യാന്‍ സാധിക്കുന്ന കാര്യമെന്നും പറയുകയാണ് അജു വര്‍ഗീസ്.
അജു വര്‍ഗീസിന്റെ വാക്കുകള്‍:
‘അനുഭവങ്ങളില്‍ നിന്നു വേണം നാം പഠിക്കാന്‍. അനുഭവങ്ങളാണ് നമ്മളെ നമ്മളാക്കുന്നത്. നാമറിയാതെ തന്നെയാണ് പല കാര്യങ്ങളും പഠിക്കുന്നത്. പരിചയസമ്ബന്നത എന്നത് അങ്ങനെ സംഭവിക്കുന്നതാണ്. എന്റെ ആദ്യ ചിത്രം വലിയ മുതല്‍മുടക്കുള്ള ഒന്നായിരുന്നു. ചെറിയ സിനിമയായിട്ടാണ് ആലോചിച്ചതെങ്കിലും അതൊരു വലിയ സിനിമയായി മാറി. രണ്ടു വെള്ളപ്പൊക്കങ്ങള്‍ ആ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായി.
സാമ്ബത്തികമായി മുന്നോട്ടു കൊണ്ടു പോകാനാകാത്ത അവസ്ഥ വന്നു. കടം വാങ്ങിക്കാനുള്ള സുഹൃത്തുക്കളൊക്കെ തീര്‍ന്നു. മനസ്സു മടുത്തു പോകുന്ന ഒരവസ്ഥയെത്തി. പക്ഷേ റിലീസ് ഡേറ്റിനെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ എന്റെ പങ്കാളി വിശാഖ് പറഞ്ഞു. അതു മനസ്സില്‍ വച്ച് മുന്നോട്ടു പോയപ്പള്‍ വിജയമുണ്ടായി. അതു കഴിഞ്ഞുള്ള സിനിമകള്‍ ചെയ്തപ്പോള്‍ നേരത്തെ പറഞ്ഞ പരിചയസമ്ബന്നത വളരെയധികം സഹായിച്ചു. ലവ് ആക്ഷന്‍ ഡ്രാമ ഒരു യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കാത്ത പാഠങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചു. അതിന്റെ മൂല്യം വളരെ വലുതാണ്. ഏല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്. സിനിമയില്‍ മാത്രമല്ല.’
‘തീരുമാനം എടുക്കുക എന്നത് വലിയൊരു കാര്യമാണ്. യെസ് ഓര് നോ എന്ന തീരുമാനം എടുക്കാന്‍ ഒരു ഘട്ടത്തിലും താമസം ഉണ്ടാകരുത്. അങ്ങനെയുണ്ടാകുമ്ബോള് വരുത്തുന്ന തെറ്റുകളില്‍ നിന്നു മാത്രമേ നാം കൂടുതല്‍ പഠിക്കൂ. ഒരു നേതാവ് ഉണ്ടാകുന്നത് അവിടെ നിന്നാണ്. ഒരു നല്ല നേതാവ് നല്ല തീരുമാനങ്ങളെടുക്കും. അവനെ പിന്തുടരാന് ആളുകളുണ്ടാകും. മറ്റുള്ളവരെ ഒരുപാട് ആശ്രയിച്ച് ഒരുപാട് ആളുകളോട് സംസാരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ വൈകരുത്. നമുക്ക് നമ്മെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരിക്കണം.’
2014 ഫെബ്രുവരി 24 ന് കടവന്ത്ര എംകുളം പള്ളിയില്‍ വെച്ചായിരുന്നു അജു വര്‍ഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം നടന്നത്. പരിചയപ്പെട്ട് ഇഷ്ടത്തിലായതാണെങ്കിലും ഇത് പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ അജു തുറന്ന് പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക