മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ”നസ്രേത്തിന് നാട്ടിലെ പാവനേ മേരിമാതേ” എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ബേബി നിയ ചാര്‍ലി, മെറിന് ഗ്രിഗറി, ക്രോസ്റോഡ്സ് അകാപെല്ല ബാന്‍ഡും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം നല്‍കിയത്.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ആയാണ് എത്തുന്നത്. നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും, വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍-സുജിത്ത് രാഘവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രേംനാഥ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്-പ്രവീണ്‍ ചക്രപണി. പ്രൊഡക്ഷന്‍ കണ്ട്രോളര്-പ്രശാന്ത് നാരായണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക