കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ തടസ്സരഹിതമായി ലഭ്യമാക്കുന്നതിനായി ‘യൂണിയൻ ബജറ്റ്’ എന്ന പേരിൽ പുതിയ അപ്ലിക്കേഷനുമായി കേന്ദ്രം. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. പുതിയ അപ്ലിക്കേഷൻ ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്കും എംപിമാർക്കും ഒരുപോലെ ബജറ്റ് രേഖകൾ ലഭിക്കും. മാത്രമല്ല, ഇത്തവണത്തെ ബജറ്റ് പൂർണമായും കടലാസ് രഹിതമായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിക്കൂടിയാണ് ആപ്പ് വഴി ബജറ്റ് രേഖകൾ ലഭ്യമാക്കുന്നത്.
‘അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ തുടരും’; ലാവലിന് പകരമാണ് സോളാർ കേസെന്ന് കരുതുന്നില്ലെന്ന് ഉമ്മൻചാണ്ടി
സാമ്പത്തിക കാര്യ വകുപ്പിന്റെ (ഡിഇഎ) മാർഗനിർദേശപ്രകാരം നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള ബജറ്റ് എന്നറിയപ്പെടുന്ന വാർഷിക ധനകാര്യ പ്രസ്താവന, ഡിമാൻഡ് ഫോർ ഗ്രാന്റ്സ് (ഡിജി), ഫിനാൻസ് ബിൽ എന്നിവയുൾപ്പെടെ 14 കേന്ദ്ര ബജറ്റ് രേഖകൾ ആപ്പിൽ ലഭ്യമാക്കും. കേന്ദ്ര ബജറ്റ് വെബ് പോർട്ടലായ www.indiabudget.gov.in ൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക