യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ തുടരുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തന്റെ ഭരണക്കാലത്താണ് ലൈഫ് മിഷനെക്കാൾ ഇരട്ടി വീടുകൾ നൽകിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ലാവലിൻ കേസ് സി.ബി.ഐയ്ക്ക് വിട്ടത് ആരെയും ദ്രോഹിക്കാനല്ല. ലാവലിൻ കേസിന് പകരമാണ് ഇപ്പോഴത്തെ നടപടിയെന്ന് കരുതുന്നില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
സർക്കാരിന്റെ പരാജയമാകും നിയമസഭ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്നും മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഉമ്മൻചാണ്ടി പറഞ്ഞു.
ഒന്നും ചെയ്യാത്ത സർക്കാരിന് ജനങ്ങളെ അഭിമുഖീകരിക്കാനാണ് കിറ്റെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. നിയമസഭതിരഞ്ഞെടുപ്പിൽ താൻ മൽസരിക്കുന്നത് പാർട്ടി തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൂട്ടിചേർത്തു.
കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല നിശ്ചയമായും മൽസരിക്കുമെന്നും പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക