സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് എം.വി ജയരാജൻ. ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. വരുന്ന രണ്ടു ദിവസത്തെ അദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
ഐക്കണിക്ക് സ്ട്രീറ്റ് ഫൈറ്റർ മോൺസ്റ്ററിന്റെ 3.50 ലക്ഷം യൂണിറ്റുകൾ ഡ്യുക്കാറ്റി വിപണിയിലെത്തിച്ചു
അദ്ദേഹത്തിന്റെ പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും മരുന്നിലൂടെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ പരിയാരം മെഡിക്കൽ കോളജിലാണ് എം.വി ജയരാജൻ ചികിത്സയിലുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇന്നും പരിശോധന നടത്തി.
‘രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ?’ ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക