നടൻ ബാലയുടെ ഏറ്റവും പുതിയ ഇന്റർവ്യൂ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ബാല പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ അടുത്ത മലയാളചിത്രം ബിഗ് ബി ആണെന്നും, ഞാൻ സ്ക്രിപ്റ്റ് വായിച്ചുവെന്നും, ബിലാലിന് വേണ്ടി തനിക്ക് വരുന്ന 100 സ്ക്രിപ്റ്റുകൾ വരെ ഉപേക്ഷിക്കാൻ താൻ തയ്യാറാണെന്നും ബാല പറഞ്ഞു.
ലോക്കൽ തിയേറ്ററിൽ പോയി ആരാധകരുടെയൊപ്പം തന്നെ ഫസ്റ്റ്ഷോ കാണുമെന്നും, അന്നറിയാൻ പറ്റും റിയൽ മമ്മൂക്ക ഫാൻ ആരാണെന്ന് എന്നും താരം പറഞ്ഞു.
2007 ഏപ്രിൽ 14നായിരുന്നു ബിഗ് ബി റിലീസ് ചെയ്തത്. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക