സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുമായി ആരോഗ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്. 2016 ജനുവരി മുതലുള്ള അലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശിക ഉടൻ നൽകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനും ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്.
അതിനാൽ തന്നെ ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രത്യക്ഷ സമര പരിപാടികൾക്ക് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തുന്നത്. മെഡിക്കൽ കോളജുകൾക്ക് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും കഴിഞ്ഞദിവസം ഡോക്ടർമാർ സൂചനാ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.
സംഘർഷ സാധ്യത സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു ; കർഷക സംഘടനകളുടെ യോഗം ഇന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക