പാര്‍വതിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ആർക്കറിയാം’. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മുടിയും താടിയും നരച്ച് പ്രായമായ കഥാപാത്രമായി കിടിലന്‍ മേക്ക് ഓവറിലാണ് ബിജു മേനോന് ചിത്രത്തിൽ എത്തുന്നത്. സാനു ജോണ്‍ വര്‍ഗീസ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കമല്‍ഹാസനും ഫഹദ് ഫാസിലും ചേര്‍ന്ന് നേരത്തെ പുറത്തുവിട്ടിരുന്നു.
ചിത്രം ഫെബ്രുവരി 26 ന് റിലീസ് ചെയ്യും. മൂണ്‍ഷോട്ട് എന്റെര്ടെയ്ന്മെന്റ്സും ഒ.പി.എം ഡ്രീം മില്ലിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. കലാസംവിധാനം ജോതിഷ് ശങ്കര്‍, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി എന്നിവരാണ് നിർവഹിക്കുന്നത്.
ഓണ്‍ലൈന്‍ റമ്മി നിരോധനം ; ബ്രാന്‍ഡ് അംബാസഡര്‍മാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക