ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന് അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ട്ടപ്പെട്ട് നിരവധി പേര് ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നാണ് ഹർജിയിൽ പറയുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റമ്മി മത്സരങ്ങള്‍ ധാരാളം വരുന്നുണ്ട്. അതെല്ലാം നിയമമനുസരിച്ച് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. തൃശൂര്‍ സ്വദേശി പോളി വര്‍ഗീസാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ക്ഷീര മേഖലയില്‍ കൂട്ടായ്മയുടെ കരുത്തുമായ് ചെറുതാഴം ക്ഷീര സഹകരണ സംഘം
പ്രതികരിക്കാൻ ഇവിടെ എഴുതുക