ലൈഫ് പദ്ധതി രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനവും ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് അധ്യക്ഷനാകും. ഇതോടനുബന്ധിച്ച് പഞ്ചായത്തുകളില്‍ പ്രാദേശിക പരിപാടി സംഘടിപ്പിക്കും
ജയലളിതയുടെ ‘വേദനിലയം’ സ്മാരകമാക്കാന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി
വട്ടിയൂര്‍ക്കാവിനു സമീപം പാപ്പാട് സ്വദേശി പ്രഭയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും. തദ്ദേശമന്ത്രി എ.സി.മൊയ്തീന്, മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവരും പങ്കെടുക്കും. തുടര്‍ന്നു ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടര ലക്ഷം തികയുന്ന ലൈഫ് പദ്ധതി പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും. ‘നാലര വർഷം കൊണ്ട് 2.5 ലക്ഷം കുടുംബങ്ങൾക്ക് പുതിയ വീട് സ്വന്തമായിരിക്കുന്നു. ലൈഫ് മിഷന്റെ പ്രവർത്തന ഫലമായി 2,50,547 വീടുകൾ പൂർത്തിയായിരിക്കുകയാണ്. ഈ വർഷം ഒന്നര ലക്ഷം പുതിയ വീടുകൾ കൂടി നിർമ്മിച്ചു നൽകും. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേയ്ക്ക് നമ്മൾ ആത്മവിശ്വാസത്തോടെ നടന്നടുക്കുകയാണ്. – മുഖ്യമന്ത്രി പറയുന്നു.
പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കും ; സമരം തുടരുമെന്ന് കർഷക സംഘടനകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക