അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന അക്രമങ്ങളെത്തുടര്ന്ന് രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാന്‍ ഫെയ്സ്ബുക്. ട്രംപിനും ചില തീവ്ര അനുയായികള്‍ക്കും സംഘങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കാലത്തു തന്നെ ഫെയ്സ്ബുക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ലോകവ്യാപകമായി നടപ്പാക്കുമെന്ന് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു. രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷനുകള്‍ കുറയ്ക്കും. ഒപ്പം തന്നെ ഉപയോക്താവിനെ കൂടുതല്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കാണാത്ത രീതിയില്‍ അല്‍ഗോരിതത്തിലും മാറ്റം വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക