ഡല്‍ഹി: ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യ 11% സാമ്പത്തിക വളർച്ച നേടുമെന്ന് ആനുവൽ എക്കണോമിക് സർവെ .കോവിഡ് രോഗബാധയെ തുടർന്ന് രാജ്യം വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവും ഉപഭോക്താക്കളിൽ ഉണ്ടായ വർധനവും ഇതിന് കാരണമാകുമെന്നാണ് സർവെ സൂചിപ്പിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ 7.7% മാത്രമായിരിക്കും സാമ്പത്തിക വളർച്ച. 40 വര്ഷത്തിടയിൽ ഏറ്റവും ചുരുങ്ങിയ സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തേത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ജിഡിപി (GDP) 23.9 ശതമാനം ചുരുങ്ങിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അത് 7.5 ശതമാനം മാത്രമാക്കി മാറ്റുന്നതിൽ സർക്കാർ വിജയിച്ചു.
ഏഷ്യയിലെ മൂന്നാത്തെ വലിയ സമ്പത്ത് വ്യവസ്ഥയായ ഇന്ത്യയുടെ സാമ്പത്തിക ശേഷി കോവിഡ് വാക്സിനേഷൻ (Covid Vaccination) ആരംഭിച്ചത് മൂലം അടുത്ത സാമ്പത്തിക വർഷത്തിൽ വളർച്ച 11 ശതമാനത്തിലെത്തിക്കാൻ സാധിക്കുമെന്നും സാധാരണ നിലയിൽ തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക