അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കാൾ ബിജെപിയിൽ ചേരാൻ ഡൽഹിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹൗറ സന്ദർശനം റദ്ധാക്കിയതിനെ തുടർന്നാണ് തൃണമൂൽ നേതാക്കൾ ഡൽഹിക്ക് പോകുന്നത്.
തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവച്ച ബംഗാളിലെ മുൻ വനം വകുപ്പ് മന്ത്രി രാജിബ് ബാനർജി, ബാലിയിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎ ബൈശാലി ദാൽമിയ ഉത്തർപാറ എംഎൽഎ പ്രഭിർ ഘോഷാൽ, ഹൗറ മേയർ രതിൻ ചക്രബർത്തി, മുൻ എംഎൽഎ പാർത്ഥ സാരതി ചാറ്റർജി എന്നിവരാണ് ബിജെപിയിൽ ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക