സിനിമയിൽ ചാൻസ് ചോദിക്കുന്നതിനെ കുറിച്ച് വിശദീകരിച്ച് നടൻ ബാലാജി ശർമയുടെ വിഡിയോ. ആദ്യ സിനിമ മുതൽ അവസാന സിനിമ വരെ താൻ ചാൻസ് ചോദിച്ച് വന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ചോദിക്കുന്നവർക്ക് എല്ലാം കിട്ടണമെന്നില്ല. എങ്കിലും നിരാശരാകരുതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
കഴിവുകൾ കണ്ടെത്തി ചാൻസ് ചോദിക്കണം. സിനിമയെ നമുക്കാണ് ആവശ്യം സിനിമയ്ക്കല്ല എന്ന മമ്മൂട്ടിയുടെ വാക്കുകളെയും അദ്ദേഹം അനുസ്മരിക്കുന്നു. സ്വയം വിലയിരുത്തുന്നതിന് ശേഷം വേണം ഇതെന്ന് വിശദീകരിക്കുന്നു. തനിക്ക് പറ്റിയ കഥാപാത്രങ്ങളുണ്ടെങ്കിൽ തരണമെന്ന് സംവിധായകരോട് പറയാറുണ്ടെന്ന്. വിലയിടഞ്ഞ പരിപാടിയാണെന്ന് ആരും ധരിക്കരുതെന്നും അദ്ദേഹം പറയുന്നു. ഒരു പരിചയം ഇല്ലാത്തവരോടും താൻ ഇന്നും ചാൻസ് തേടാറുണ്ട്. പുതിയതായി സിനിമ മോഹവുമായി കടന്നുവരുന്നവർക്ക് പ്രചോദനം നൽകും വിധമാണ് അദ്ദേഹത്തിന്റെ വിഡിയോ.
https://www.facebook.com/100050151414106/videos/108169151179586/?__cft__[0]=AZWcYm_t1jscD7zy5hrGt78Dgb8MNYyARavhX-bVYlh8DuTr7IR35ZPPxHhQVjKGQhhmmqPLMB2Df82fKMQODLtVCDg5gseuMOwd6NtKI6nlWqOJ11bPNMcnDIHgmhjz__POiaH4fNLbxWsm-rpadYvm
പ്രതികരിക്കാൻ ഇവിടെ എഴുതുക