വാഷിങ്ടൺ: മദ്യമാണെന്ന് കരുതി ആൻറിഫ്രീസ് കുടിച്ച 11 അമേരിക്കൻ സൈനികർ ആശുപത്രിയിൽ. ടെക്സാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു സൈനികരുടെ നില ഗുരുതരമാണെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
എൽ പാസോ ഫോർട്ട് ബ്ലിസ്സിലെ സൈനികരാണ് ആശുപത്രിയിലായത്. 10 ദിവസത്തെ പരിശീലനത്തിലായിരുന്നു സൈനികർ.
ഫീൽഡ് ട്രെയിനിങ്ങിൽ മദ്യം ഉപയോഗിക്കുന്നത് നിരോധിച്ചതാണ്. പ്രാഥമിക പരിശോധന ഫലങ്ങൾ സൂചിപ്പിക്കുന്നത് സൈനികരുടെ ഉള്ളിൽചെന്നിരിക്കുന്നത് എഥിലീൻ ഗ്ലൈക്കോൾ ആണ് -സൈനിക വൃത്തങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക