ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കെജിഎഫ് 2 വിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ആരാധകരുടെ ചോദ്യങ്ങൾക്കൊടുവിൽ ഈ വർഷം ജൂലൈ 16ന് കെജിഎഫ് 2 തിയേറ്ററുകളിലെത്തും. റോക്കി ഭായിയുടെ രണ്ടാം വരവിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി നടൻ പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്. ‘കെജിഎഫ് 2’ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.
വി കെ ശശികല ഇന്ന് ആശുപത്രി വിടും , വീട്ടിൽ ക്വാറന്റീനിൽ തുടരും
ചിത്രവുമായി ബന്ധപ്പെട്ട് വന്ന സ്റ്റില്ലുകളുടെയും ടീസറും വലിയ ഹിറ്റായിരുന്നു. നായകനായെത്തിയ യാഷിന്റെ പ്രകടനം തന്നെയാണ് ആരാധകരുടെ കാത്തിരിപ്പിനുള്ള പ്രധാന കാരണം. മാത്രമല്ല, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് വില്ലനായ അധീരയുടെ പ്രവേശം. അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആയിരിക്കും.
കിസാൻ പരേഡിലിലുണ്ടായ സംഘർഷം ; നൂറോളം കർഷകരെ കാണാനില്ല , പരാതിയുമായി മനുഷ്യാവകാശ സംഘടന
പ്രതികരിക്കാൻ ഇവിടെ എഴുതുക