അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ജയിലിൽ കഴിഞ്ഞത്. കോവിഡ് രോഗ ബാധ കൂടി സ്ഥിരീകരിച്ച ശശികലയെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 1442 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം ശശികല ജയിൽ മോചിതയായിരുന്നു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെയാണ് ശശികലയുടെ ജയിൽ മോചനം.
കിസാൻ പരേഡിലിലുണ്ടായ സംഘർഷം ; നൂറോളം കർഷകരെ കാണാനില്ല , പരാതിയുമായി മനുഷ്യാവകാശ സംഘടന
നീണ്ട പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ശശികല ഇന്ന് ആശുപത്രി വിടുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ശശികലയ്ക്ക് യാതൊരു കോവിഡ് ലക്ഷണങ്ങളും ഇല്ലായിരുന്നു. കോവിഡ് മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ശശികലക്ക് ഇന്ന് ആശുപത്രി വിടാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക