പുതിയ ഇരുപത് വിമാന സർവീസുകൾ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് സ്പൈസ് ജെറ്റ് പുതിയ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ചത്. ജയ്പൂരിൽ നിന്ന് ഡെറാഡൂണിലേക്ക് ആഴ്ചയിൽ നാല് തവണയും ജയ്പൂർ – അമൃത്സർ റൂട്ടിൽ ആഴ്ചയിൽ മൂന്ന് തവണയും സർവീസ് നടത്തും. ജയ്പൂരിലേക്ക് മാത്രം 16 പുതിയ സർവീസുകൾ നടത്തുമെന്നാണ് വിവരം.
രാജസ്ഥാനിൽ നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം
ജയ്പൂരിൽ നിന്ന് സൂറത്ത് വഴി ഗോവയിലേക്കും ഉഡാൻ പദ്ധതി പ്രകാരം സിക്കിമിലെ പക്യോങ് നിന്ന് ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കും സ്പൈസ് ജെറ്റിന്റെ സർവീസുകൾ ഉണ്ടാകും. എല്ലാ പുതിയ വിമാന സർവീസുകളും ഫെബ്രുവരി 1 നും ഫെബ്രുവരി 10 നും ഇടയിൽ പ്രാബല്യത്തിൽ വരുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. പുതിയ സർവീസുകൾക്ക് 2,407 മുതൽ 3,981 രൂപ വരെയാണ് ചാർജ്.
കേരളം കേന്ദ്ര ബജറ്റിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് തോമസ് ഐസക്
പ്രതികരിക്കാൻ ഇവിടെ എഴുതുക