സംസ്ഥാനങ്ങൾ കാത്തിരിക്കുന്ന കേന്ദ്രത്തിന്റെ ബജറ്റവതരണം ഇന്ന് നടക്കും. അതിനിടയിൽ കേന്ദ്ര ബജറ്റിൽ കേളത്തിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണന കിട്ടുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും പിന്നീട്, എഴുതി നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും വലിയ പ്രതീക്ഷയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, കേന്ദ്ര ബജറ്റിൽ പ്രതീക്ഷയേക്കാളധികം ആശങ്കയാണുള്ളത്. ഫിനാന്‍സ് കമ്മീഷന് റിപ്പോര്‍ട്ടില്‍ കിഫ്ബിക്ക് പാരയുണ്ടാകുമോ എന്നു നോക്കണമെന്നും കേരളത്തിന്റെ നികുതി വരുമാനം കുറയുമോ എന്ന ആശങ്കയുടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ ഉദാരമായ സമീപനമുണ്ടാകുമെന്നും ആരോഗ്യ-കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വിഹിതമുണ്ടാകാനാണ് സാധ്യതയെന്നും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കേരളത്തോടുള്ള റെയില്‍വേ അവഗണനയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബര്‍ മാസത്തോടെ കുട്ടികള്‍ക്കുള്ള വാക്സിന് എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക