മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റി’ന്റെ പുതിയ റിലീസ് തീയതി മമ്മൂട്ടി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ആദ്യമായാണ് പ്രഖ്യാപിക്കുന്നതെങ്കിലും ചിത്രം ഈ മാസം നാലിന് എത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. തിയറ്ററുകള്‍ക്ക് നിര്‍മ്മാതാക്കള്‍ ആദ്യം നല്‍കിയിരുന്ന ഡേറ്റ് അതായിരുന്നു. എന്നാല്‍ സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനത്തെ തുടര്‍ന്നാണ് പ്രീസ്റ്റിന്റെ റിലീസും നീട്ടിയത്. മാര്‍ച്ച് 4 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി.
കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നത് നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു. 50 ശതമാനം പ്രവേശനത്തിനൊപ്പം തിയറ്ററുകളുടെ പ്രവര്‍ത്തന സമയത്തിലും നിബന്ധമ ഉണ്ടായിരുന്നു. ഇതനുസരിച്ച് മൂന്ന് പ്രദര്‍ശനങ്ങളാണ് ഒരു സ്ക്രീനില്‍ പരമാവധി നടത്താന്‍ സാധിക്കുക. അതേസമയം തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അടക്കം പ്രദര്‍ശനത്തിനുള്ള പുതുക്കിയ നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക സാഹചര്യമനുസരിച്ച് തീരുമാനിക്കാനുള്ള അവകാശം ഉള്ളതിനാല്‍ കേരളത്തില്‍ ഇത് ഉടന്‍ നടപ്പാവാന്‍ സാധ്യതയില്ല.
https://www.facebook.com/Mammootty/posts/10159160239797774
പ്രതികരിക്കാൻ ഇവിടെ എഴുതുക