അമേരിക്കയിലെ കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ വൈറ്റ് ഹൗസ് അപലപിച്ചതായി റിപ്പോർട്ട്. ഈ വിഷയത്തിൽ പ്രതികരിച്ചത് റിപ്പോർട്ടർമാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകിയാണ്. ഡെയിലി ന്യൂസ് കോൺഫറൻസിനിടെയാണ് ജെൻ സാകിയുടെ പ്രതികരണമുണ്ടായത്.
കാലിഫോര്‍ണിയയില്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു
നമ്മുടെ തത്വങ്ങൾക്കനുസരിച്ച് ഈ പട്ടണത്തെ എല്ലാവർക്കും ജീവിക്കാൻ ഉതകുന്നതാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എല്ലാ താമസക്കാരുടെയും സുരക്ഷിതത്വം ഞങ്ങൾ പരിഗണിക്കുന്നു. തകർക്കൽ അക്രമവും ഈ സുരക്ഷിതത്വത്തെ തകർക്കുന്നതുമാണ്.”- ജെൻ സാകി പറഞ്ഞു.
ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയത് രണ്ട് ദിവസം മുൻപാണ്. വടക്കൻ കാലിഫോർണിയയിലെ ഡേവിസ് സിറ്റിയിലുള്ള 300 കിലോയോളം തൂക്കവും ആറടി ഉയരവുമുള്ള വെങ്കല പ്രതിമ ആരോ തകർക്കുകയായിരുന്നു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക