കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ശിവസേന രംഗത്ത്. ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയൽ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ് ബജറ്റെന്ന് കുറ്റപ്പെടുത്തി. ബജറ്റിൽ മഹാരാഷ്ട്രയെ നിർമ്മല സീതാരാമൻ മറന്നുകളഞ്ഞു.
ഡിജിറ്റൽ കുതിരയെ ഓടിക്കുന്ന സ്വപ്ന സഞ്ചാരമാണ് ബജറ്റ് എന്നും ശിവസേന ആരോപിച്ചു. ബജറ്റിൽ അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുത്തിരിക്കുകയാണ്. വരുന്ന മാസങ്ങളിൽ ഈ സംസ്ഥാനങ്ങളൊക്കെ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇത് കണ്ടുകൊണ്ടാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് സാംന എഡിറ്റോറിയലിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക