കോഴിക്കോട് :-കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുത നിയമ ഭേദഗതി പിൻവലിക്കുക, ലേബർ കോഡ് റദ്ദ് ചെയ്യുക, ഇടത് സർക്കാർ തടഞ്ഞ് വെച്ച ഫീൽഡ് ജീവനക്കാരുടെ പ്രമോഷനുകൾ ഉടൻ നൽകുക, 2013 ഒക്ടോബർ 31 ന് ശേഷം സർവ്വീസിൽ പ്രവേശിച്ച ഫീൽഡ് ജീവനക്കാരുടെ പ്രമോഷൻ ഉറപ്പ് വരുത്താനുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷന്റെ (ഐ എൻ.ടി.യു.സി. ) ആഭിമുഖ്യത്തിൽ പ്രതിഷേധ ദിനമായ് ആചരിച്ചതിന്റെ ഭാഗമായ് വൈദ്യുതി ജീവനക്കാർ കോഴിക്കോട് വൈദ്യുതി ഭവന് മുൻപിൽ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ യോഗം ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ പ്രവർത്തകസമിതി അംഗം അഡ്വ.എം.രാജൻ ഉൽഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡൻറ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ശ്രീവൽസൻ, ഷിജിത്ത് ചേളന്നൂർ, നിക്കിൾസൻ പാലോസ് ,അനിൽ പയിമ്പ്ര, പി. പുഷ്പ, അനുപ്രിയ പി.കെ., ടി.ശ്രീജിത്ത്എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക