മുംബൈ: തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ മഹാരാഷ്ട്ര സർക്കാർ. നിയമസഭയിൽ ഇതിനായി ബില്ലവതരിപ്പിക്കുമെന്ന് നിയമസഭാ സ്പീക്കർ നാനാ പടോളെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. ബിൽ അവതരിപ്പിക്കുക മാർച്ചിൽ നടക്കുന്ന സഭയുടെ ബജറ്റ് സമ്മേളനത്തിലാകും.
പതിനൊന്നാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു
ബാലറ്റ് ഉപയോഗിക്കുക നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലുമാണ്. കൂടാതെ ആദ്യമായാണ് ഒരു സംസ്ഥാനം ബാലറ്റ് പേപ്പർ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കണം എന്ന ആവശ്യവുമായി നിയമനിർമാണം നടത്തുന്നത്. രാജ്യത്തുടനീളം നിലവിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനാണ് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക