പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി നൽകും. ഇക്കാര്യം പിഎസ്സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമീപകാലത്ത് സൃഷ്ടിച്ച തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്തുന്നതിനുള്ള കാലതാമസം കൂടി പരിഗണിച്ചുകൊണ്ടാണ് കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചത്.
പൊതുസ്ഥലങ്ങളിൽ കുട്ടികളുമായെത്തുന്ന രക്ഷിതാക്കൾക്കെതിരെ നടപടി , പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം
കോവിഡ് വ്യാപനം മൂലം പിഎസ്സി പരീക്ഷകള്‍ നടത്തുന്നതിലെ സമയക്രമത്തില്‍ വ്യത്യാസം വന്നിട്ടുണ്ട്. മാത്രമല്ല, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൂടുതല്‍ സമയമെടുക്കുന്ന സ്ഥിതിയും വന്നു. 2021 ഫെബ്രുവരി മൂന്നിനും 2021 ആഗസ്റ്റ് രണ്ടിനും ഇടയ്ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് മൂന്ന് വരെ ദീര്‍ഘിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക