ഫാസിസത്തിനെതിരായ പോരാട്ടം ഇപ്പോള്‍ ഏറ്റവും അനിവാര്യമായിട്ടുള്ളത് കേരളത്തിലാണെന്നും, അതുകൊണ്ട് ഫാസിസത്തിനെതിരായ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയാണെന്ന വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
എം.പി സ്ഥാനം രാജിവച്ചതിന് ശേഷമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കുഞ്ഞാലിക്കുട്ടിയുടെ പരിചയസമ്പത്ത് വരുന്ന തിരഞ്ഞെടുപ്പില്‍ ലീഗിനും യു.ഡി.എഫിന് മുതല്‍ക്കൂട്ടാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക