കണ്ണൂർ :പെരളശ്ശേരി പള്ളിയത്ത് നിര്‍മ്മിക്കുന്ന എ കെ ജി സ്മൃതി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും. കായിക-വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. എം പിമാരായ കെ സുധാകരന്, കെ കെ രാഗേഷ് എന്നിവര്‍ പങ്കെടുക്കും.
‘ഉണ്ട ചോറിന് നന്ദി’; കര്‍ഷകര്‍ക്ക് പിന്തുണയുമായി ഷാന്‍ റഹ്മാനും
പെരളശ്ശേരി മക്രേരി വില്ലേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 3.21 ഏക്കറിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. 10000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരുനില കെട്ടിടവും ആധുനിക മ്യൂസിയം സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഏഴ് ഗ്യാലറികളടങ്ങുന്ന പ്രദര്‍ശന സംവിധാനവും നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക