ഇത്തവണത്തെ ഐ.പി.എല്‍ സീസണ് കഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണം എന്ന് പരിശീലകന് രവി ശാസ്ത്രി. തങ്ങളും മനുഷ്യരാണെന്നും ക്വാറന്റൈനും, ബബിളുകളുമെല്ലാം മാനസിക പിരുമുറുക്കം കൂട്ടുന്നവയാണെന്നും ശാസ്ത്രി പറഞ്ഞു.
‘ഈ ഐ.പി.എല്ലിന് ശേഷം താരങ്ങള്‍ക്ക് ഏതാനും ആഴ്ച വിശ്രമം ലഭിക്കണം. കാരണം ക്വാറന്റൈനും, ബബിളുകളുമെല്ലാം മാനസിക പിരുമുറുക്കം കൂട്ടുന്നവയാണ്. നമ്മള് മനുഷ്യരാണ്. 2021ല്‍ എല്ലാ പരമ്പരയ്ക്കും എല്ലാ ഫോര്‍മാറ്റിനും പ്രാധാന്യം കൊടുത്താണ് മുമ്പോട്ട് പോവുന്നത്.’
‘ഒരു സമയം ഒരു സ്റ്റെപ്പ് എന്നതാണ് ഞങ്ങളുടെ കണക്ക്. എല്ലാ ഫോര്മാറ്റിലേക്കുമായുള്ള ബെഞ്ച് സ്ട്രെംഗ്ത് നമുക്കുണ്ട്. അത് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ദാഹം കളിക്കാരില്‍ സൃഷ്ടിക്കുന്നുണ്ട്’ ശാസ്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക