ആരാധകന്റെ ചോദ്യത്തിനുത്തരമായി മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മറുപടി നൽകി സംവിധായകന് അല്‍ഫോന്‍സ് പുത്രന്.
അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിലെത്തിയ നടന് മമ്മൂട്ടിയുടെ പുതിയ ലുക്ക് പങ്കു വെച്ച അല്‍ഫോന്‍സ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഈ ചുള്ളനെ വെച്ചൊരു പടം ചെയ്തുടെ എന്നൊരു ആരാധകന് കമന്റ് ചെയ്യുകയായിരുന്നു.
അതിന് മറുപടിയായാണ് മമ്മൂട്ടിയോട് കഥ പറഞ്ഞിട്ടുണ്ട്, എല്ലാം ശരിയായാല്‍ സിനിമ ചെയ്യുമെന്നാണ് അല്‍ഫോന്‍സ് കമന്റ് ചെയ്തത്.
‘ഒരു കഥ പറഞ്ഞു വച്ചിട്ടുണ്ട് . മമ്മുക്കയും സമ്മതിച്ചു. എല്ലാത്തിനും ഒരു നേരമുണ്ടല്ലോ .. അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാല്‍ നല ഒരു സിനിമ ഞാന്‍ ചെയ്യാന്‍ നോക്കാം’ അല്‍ഫോന്‍സ് പുത്രന് കമന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക