നടി സണ്ണി ലിയോണി പറയുന്നത് കള്ളമാണെന്ന് പരാതിക്കാരന് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്. സംഘാടകരുടെ ഇടപെടല്‍ മൂലം പരിപാടി പലവട്ടം മാറ്റിയെന്ന വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഷിയാസ് പറഞ്ഞത്. ന്യൂസ് 18നോടായിരുന്നു ഷിയാസിന്റെ പ്രതികരണം.
ധനനഷ്ടം മൂലം താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഷിയാസ് പറഞ്ഞു. കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയെന്നും എന്നാല്‍ പരിപാടിയില്‍ വരാതെ പറ്റിച്ചെന്നുമാണ് സണ്ണി ലിയോണിക്കെതിരായ പരാതി.
താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകന്‍ പരിപാടി നടത്താന്‍ കഴിഞ്ഞില്ലെന്നുമാണ് സണ്ണി ലിയോണി ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
സംഘാടകരുടെ അസൗകര്യമാണ് പരിപാടി മുടങ്ങാന്‍ കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക