സംസ്ഥാനത്തെ ആയിരത്തോളം പ്രൈമറി സ്കൂളുകളില്‍ പ്രധാനാധ്യാപകരില്ലെന്ന് റിപ്പോർട്ട്. സ്ഥാനക്കയറ്റ നടപടികള്‍ വൈകിപ്പിക്കുന്നത് യോഗ്യതയെ ചൊല്ലിയുള്ള കോടതി വ്യവഹാരമാണ്.
കൂടാതെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് കാരണം പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്. പ്രൈമറി സ്കൂളുകളില്‍ പ്രധാന അധ്യാപകരുടെ നിയമനം മുടങ്ങിയത് കാരണം വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും ഒരുപോലെ പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക