ബിജെപി സാധ്യതാ പട്ടിക തയ്യാറാക്കി. നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. ശോഭാ സുരേന്ദ്രൻ വർക്കല മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. എന്നാൽ പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്.
സംസ്ഥാനത്തെ ആയിരത്തോളം പ്രൈമറി സ്കൂളുകളില്‍ പ്രധാനാധ്യാപകരില്ല; സ്ഥാനക്കയറ്റ നടപടികള്‍ വൈകുന്നു
പട്ടികയിൽ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ് കുമ്മനം രാജശേഖരനാണ്. കുമ്മനം രാജശേഖരൻ നേമത്ത് നിന്നാണ് മത്സരിക്കുക. വട്ടിയൂർക്കാവ്-വി. വി രാജേഷ്, കഴക്കൂട്ടം-വി. മുരളീധരൻ, കാട്ടാക്കട-പി. കെ കൃഷ്ണദാസ്, ആറ്റിങ്ങൽ- സുധീർ, പാറശാല-കരമന ജയൻ, കോവളം-എസ്. സുരേഷ്, ചാത്തന്നൂർ-ബി.ബി ഗോപകുമാർ, കരുനാഗപ്പള്ളി-ഡോ. കെ. എസ് രാധാകൃഷ്ണൻ, ചെങ്ങന്നൂർ-ആർ. ബാലശങ്കർ, എം. വി ഗോപകുമാർ (രണ്ട് പേർ പരിഗണനയിൽ), തൃപ്പൂണിത്തുറ-പി. ആർ ശിവശങ്കർ, മണലൂർ- എ.എൻ രാധാകൃഷ്ണൻ, തൃശൂർ-ബി. ഗോപാലകൃഷ്ണൻ, പാലക്കാട്-സന്ദീപ് വാര്യർ, മലമ്പുഴ-പി. കൃഷ്ണകുമാർ, മഞ്ചേശ്വരം-കെ. ശ്രീകാന്ത്, സി.സദാനന്ദൻ മാസ്റ്റർ (രണ്ട് പേർ പരിഗണനയിൽ)എന്നിങ്ങനെയാണ് സാധ്യതാ പട്ടികയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക