കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണനയുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റ് യുവാക്കൾക്ക് നൽകുമെന്നും ഇക്കാര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്ന് അനുകൂല പ്രതികരണമാണുള്ളതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യം; വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി
കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാൻ തന്നെയാണ് ആഗ്രഹമെന്നും പാർട്ടി നേതൃത്വം തന്റെ താത്പര്യം കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാറ്റത്തിന്റെ വിഷയം തന്റെ മുന്നിലില്ലെന്നും വലിയ ഭൂരിപക്ഷം പാലക്കാട് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക