പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്. കേസില്‍ 1260 പേജുകളിലായാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി എറണാകുളം കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദാണ്.
കേസിൽ സിപിഐഎം നേതാക്കളായ മഹേഷ്, അന്‍വര്‍, ദൗലത്ത് എന്നിവരും പ്രതികളാണ്. സര്‍ക്കാരിനെയും ജനങ്ങളെയും പ്രതികള്‍ വഞ്ചിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രം തയാറാക്കിയിരിക്കുന്നത് അഴിമതി നിരോധന നിയമപ്രകാരമാണ്. കൂടാതെ വഞ്ചനാകുറ്റവും ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക