തമിഴ് സിനിമയ്ക്കു കമൽ ഹാസൻ എങ്ങനെയാണോ അതുപോലെയാണ് ഇന്ത്യൻ സിനിമയ്ക്കു മോഹൻലാൽ എന്ന് പ്രശസ്ത ഛായാഗ്രാഹകൻ എംഎസ് പ്രഭു. അദ്ദേഹത്തിന്റെ അഭിനയം ഒരുപാട് ആസ്വദിക്കുന്ന ആളാണെന്നും പ്രഭു പറഞ്ഞു.
മോഹൻലാലിനൊപ്പം ഒരു മുഴുനീള സിനിമ ചെയ്യാൻ അതിയായ ആഗ്രഹമുണ്ടെന്നും എംഎസ് പ്രഭു പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
മോഹൻലാൽ നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കണം എന്ന തനിക്ക് ആഗ്രഹം ഉണ്ടെന്നും അതിനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും എംഎസ് പ്രഭു കൂട്ടിച്ചേർത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക