കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക് സിസ്റ്റം ട്രേഡിലും എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തിലും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. പവര്‍ ഇലക്ട്രോണിക് സിസ്റ്റം ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്സ് /ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ/ഡിഗ്രി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക് സിസ്റ്റം ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ യോഗ്യത.
ആശ്വാസവാര്‍ത്ത! 5 ദിവസത്തിനുള്ളില്‍ കോവിഡ് പമ്പകടക്കും; അദ്ഭുത ഇന്‍ഹെയ്ലര്‍
എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് എംബി എ/ബിബിഎ, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍/ഇക്കണോമിക്സ് ബിരുദം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഡിജിഇടിയില് നിന്നും പരിശീലനം ലഭിച്ച് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 12 ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2835183.
പ്രതികരിക്കാൻ ഇവിടെ എഴുതുക