ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ സിനിമയാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്കര്‍ ഓജയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. റാണി ഖന്നയാണ് നായികയായി എത്തിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധയുടെ ആഗോള കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
ആഗോളതലത്തില്‍ ഇതുവരെയായി യോദ്ധയ്ക്ക് 53.26 കോടി രൂപയാണ് ആകെ നേടാൻ സാധിച്ചിരിക്കുന്നത്. പ്രതീക്ഷകളോടെ വന്ന യോദ്ധ 50 കോടി ക്ലബിലെത്തിയെങ്കിലും വൻ കുതിപ്പ് ആഗോളതലത്തിലുണ്ടാക്കാൻ കഴിയാത്ത ചിത്രം കാത്തിരുന്നവരെ വലിയ നിരാശരാക്കിയിട്ടുണ്ട്. ജിഷ്ണു ഭട്ടാചര്‍ജീയാണ് ഛായാഗ്രാഹണം. തനിഷ്ക് ഭാഗ്ചി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
ധര്‍മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എഎ ഫിലിംസാണ് വിതരണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം 130 മിനിറ്റാണ്. പ്രധാന കഥാപാത്രമായി ദിഷാ പഠാണിയും എത്തുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിതാരങ്ങളും വേഷമിട്ടിട്ടുണ്ട്.
സാഗര്‍ ആംബ്രെയാണ് തിരക്കഥ. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം ചിത്രത്തിൽ വേറിട്ട് നിൽക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക