ബാഴ്സലോണ: ബാഴ്സലോണ വിടില്ലെന്ന് ഇതിഹാസ താരം സാവി ഹെർണാണ്ടസ്. ക്ലബ്ബിന്റെ പരിശീലകനായി സാവി ഹെർണാണ്ടസ് തന്നെ തുടരും. മാനേജ്മെന്റുമായി നടന്ന ചർച്ചകൾക്ക് ഒടുവിലാണ് ക്ലബ്ബ് വിടുമെന്ന തീരുമാനത്തിൽ നിന്ന് സാവി പിൻമാറിയത്.
സീസണിന്റെ അവസാനത്തോടെ പരിശീലക സ്ഥാനമൊഴിയുമെന്ന് സാവി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റിയെന്നും 2024-25 സീസണിൽ ബാഴ്സയുടെ കോച്ചായി തുടരാൻ സാവി സമ്മതിച്ചെന്നും ക്ലബ്ബ് വക്താവ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ജനുവരിയിൽ സ്വന്തം മൈതാനത്ത് വിയ്യാറയലിനോട് 5-3ന് തോറ്റതിനു പിന്നാലെയാണ് ബാഴ്സ വിടുമെന്ന് സാവി പ്രഖ്യാപിച്ചത്. ക്ലബിനെ മുന്നേറ്റത്തിലേക്ക് നയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ക്ലബ് വിടുന്നതെന്നായിരുന്നു സാവിയുടെ വിശദീകരണം.
🚨 𝐁𝐑𝐄𝐀𝐊𝐈𝐍𝐆: Xavi has decided he will STAY as Barcelona manager, @FabrizioRomano reports. ✅👔 pic.twitter.com/RbblWp5pbl
— 433 (@433) April 24, 2024
2021 നവംബറിലാണ് ബാഴ്സ പരിശീലകനായി സാവി എത്തുന്നത്. 2022-23 സീസണിൽ ബാഴ്സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. എങ്കിലും ഈ സീസണിൽ തുടർതോൽവികൾ നേരിടുകയാണ് കറ്റാലിയൻ സംഘം. 1998 മുതൽ 2015 വരെ സാവി ബാഴ്സയിൽ കളിച്ചിരുന്നു. ബാഴ്സയുടെ സുവർണ കാലഘട്ടത്തിലെ നിർണായക സാന്നിധ്യമാണ് സാവി ഹെർണാണ്ടസ്.
നിലവില്‍ ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് 11 പോയന്റ് പിറകില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്സ. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പിഎസ്ജിയോട് തോറ്റുപുറത്താകുകയും ചെയ്തു. കോപ്പ ഡെല്‍ റേയില്‍ നിന്നും പുറത്തായി. എങ്കിലും മുന്‍ താരം കൂടിയായ സാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക