പണ്ട് കലങ്ങളിൽ മിക്ക വീടിന്റെയും മുറ്റത്തും കണ്ടിരുന്ന ഒരു ഔഷധസസ്യം ആയിരുന്നു പനിക്കൂർക്ക. ഞവര, കർപ്പൂരവല്ലി , കഞ്ഞികൂർക്ക എന്നും പ്രാദേശികമായി ഈ ഔഷധ സസ്യം അറിയപ്പെടുന്നു .നമ്മുടെ തൊടികളിലും മറ്റും ധാരാളമായി കണ്ടു വരുന്ന പലതരം ഔഷധ സസ്യങ്ങളിൽ ഒന്നാണ് പനിക്കൂർക്ക.
പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീർക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായും ദഹനശക്തിക്കും എന്നുവേണ്ട കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിവിധിയാണ് പനിക്കൂർക്ക.
കുട്ടികളിൽ ഉണ്ടാകുന്ന പനി , ജലദോഷം , കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റുവാനും പനിക്കൂർക്ക നല്ലൊരു ഔഷധമാണ്. പനിക്കൂർക്ക ആയുർവേദത്തിൽ സ്ഥിരമായി ഉപയോഗിച്ച് പോരുന്ന ഔഷധ സസ്യം കൂടിയാണ് .ഇത് വീട്ടിൽ ലങ്കാര ചെടിയായും വളർത്താം. ഇലയുടെ അറ്റത്തു വെള്ള കളറുള്ള നവര ഇല കാണാൻ പ്രത്യേക ഭംഗിയാണ്.
ഒട്ടും കെയറിങ് ആവശ്യമില്ലാത്ത ചെടിയാണ്. തണ്ട് മുറിച്ചു വളർത്തിയെടുക്കാം. നല്ല പച്ച നിറമാണ് സാധാരണ കണ്ടു വരുന്ന പനി കൂർക്കയുടെ ഇലക്ക്. സാധാരണ രീതിയിൽ കീട ബാധ ഏൽക്കില്ല ഈ ചെടിക്ക്.
ഒരുപാട് കാലം നിൽക്കും. മുകളിലെ തണ്ട് ഒടിച്ചു വിട്ടാൽ ഒരുപാട് ശിഖിരങ്ങൾ ഉണ്ടാകും. ചെടിച്ചട്ടിയിൽ ഗാർഡൻ സോയിലോ കംപോസ്റ്റോ മിക്സ് ചെയ്ത് നടാം. വെള്ളം കെട്ടി കിടക്കരുത്, ചെടി ചീത്തയാകും. ഒരുപാട് വെയിൽ വേണമെന്നില്ല. എത് കാലാവസ്ഥയിലും നന്നായി വളരും.
ഴക്കാലത്ത് വേരുപൊന്താതിരിക്കാൻ മണ്ണ് കൂട്ടിക്കൊടുക്കണം.
നല്ലപ്രതിരോധശേഷിയുള്ള ചെടിയാണ് പനിക്കൂർക്ക. എന്നാലും ചിലപ്പോൾ ചിലചെടികൾക്ക് രോഗങ്ങൾ വരാറുണ്ട് കീടങ്ങൾ ഇവയെ സാധാരണഗതിയിൽ ആക്രമിക്കാറില്ല. വേരുചീയലാണ് പ്രധാനമായും കണ്ടുവരുന്ന രോഗം തടത്തിൽ കൂടുതൽവെള്ളം നിർത്താതിരിക്കലാണ് പ്രതിവിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക