കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയില്‍ ആരംഭിക്കുന്ന ത്രിവത്സര ബി എസ് സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈന്‍ കോഴ്സിന്റെ നടത്തിപ്പിനായി പ്രിന്‍സിപ്പലിനെ നിയമിക്കുന്നു. യു ജി സി മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ തപാല്‍ മുഖേനയോ ഓണ്‍ലൈനായോ ഫെബ്രുവരി 19 ന് വൈകിട്ട് നാല് മണിക്കകം എക്സി.ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട 670007 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് പ്രിന്‍സിപ്പല്‍ നിയമനം എന്ന് രേഖപ്പെടുത്തണം. ഫോണ്‍:0497 2965390. ഇ മെയില്‍: [email protected]. വെബ്സൈറ്റ്: www.iihtkannur.ac.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക