അന്തർ സംസ്ഥാന കെഎസ്ആർടിസി വോൾവോ, സ്കാനിയ, മൾട്ടി ആക്സിൽ ബസുകളിൽ ടിക്കറ്റുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു. താൽക്കാലികമായി 30% ടിക്കറ്റിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ എസി ജൻറം ലോ ഫ്ലോർ ബസുകളിൽ ആദ്യത്തെ 5 കിലോമീറ്ററിന് മിനിമം ചാർജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് വാങ്ങിയിരുന്നത്. മിനിമം ചാർജ് 26 രൂപയായി നിലനിർത്തുവാനും പിന്നീട് കിലോമീറ്ററിന് 126 പൈസയായി കുറയ്ക്കുവാനും തീരുമാനിച്ചു.
ഫെബ്രുവരി 12 മുതൽ നിരക്ക് ഇളവ് നിലവിൽ വരും. ഇത് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള വഴികൂടി ഒരുക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ-എറണാകുളം വഴി കോഴിക്കോട് ഭാഗത്തേക്ക് മണിക്കൂർ ഇടവിട്ട് ലോ ഫ്ലോർ എസി ബസുകൾ സർവീസ് തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക