അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടി ഫെഡറല്‍ ടെലി കമ്മ്യൂണിക്കേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങുകയാണ് മെക്സിക്കന്‍ സെനറ്റര്‍. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയെ നിയന്ത്രിക്കാനുള്ള കരട് ബില്ലുമായിട്ടാണ് മെക്സിക്കന്‍ സെനറ്റര്‍ എത്തുന്നത്. ഇതുവഴി സോഷ്യല്‍ നെറ്റ്വർക്കുകളിലെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമായി ഒരു മാര്‍ഗരേഖ നിര്‍മിക്കും.
കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ ബസുകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ്
മാര്‍ഗരേഖ നിർമ്മിക്കുന്നതിനായി മെക്സിക്കോ ടെലികോം റെഗുലേറ്ററായ ഐ.എഫ്.ടി.യ്ക്കായിരിക്കും ചുമതല നൽകുക. മെക്സിക്കോയില്‍ 90 ശതമാനത്തിലേറെയും പേര് ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, സ്നാപ് ചാറ്റ് എന്നിവയും ഈ നിയമ ഭേദഗതിയുടെ പരിധിയില്‍ വരും.
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ബിപിഎല്‍ രോഗികള്‍ക്ക് 1500 സൗജന്യ സിടി, എംആര്‍ഐ പരിശോധനകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക