കോട്ടയം: യുഡിഎഫിലേക്കെന്ന മാണി കാപ്പന്റെ നിലപാട് എല്‍ഡിഎഫ് പ്രവര്‍ത്തകരോടുള്ള അനീതിയാണെന്ന് എകെ ശശീന്ദ്രന്. യുഡിഎഫുമായി നേരത്തെ കരാറുണ്ടാക്കിയെന്ന് ഇതിലൂടെ വ്യക്തമാണെന്നും ശശീന്ദ്രന് പറഞ്ഞു.
എന്‍സിപി ഇടതുമുന്നണിയുടെ ഭാഗമാണ്. എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും എന്‍സിപി ദേശീയനേതൃത്വം ചെയ്യില്ലെന്നും ശശീന്ദ്രന് പറഞ്ഞു. ഏഴു ജില്ലാ കമ്മറ്റി കൂടെയുണ്ടെന്നത് കാപ്പന്റെ അവകാശവാദം മാത്രമാണ്.
എന്‍സിപിയിലെ ഭൂരിഭാഗം ജില്ലാ കമ്മറ്റികളും എല്‍ഡിഎഫ് ജാഥ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. കാപ്പന് പോകുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. ഒരാള്‍ പോയാലും ക്ഷീണം തന്നെയാണെന്നും ശശീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക